ഇടുക്കി: യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ വികലമായ നയത്തെത്തുടര്‍ന്ന് 2008ന് മുന്‍പ് ഡോക്ടറേറ്റ് നേടിയ കോളേജ് അധ്യാപകര്‍ക്ക് ദുരിതം. ഗവേഷണ ആഭിമുഖ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2006ല്‍ യുജിസി പുറത്തിറക്കിയ ഉത്തരവാണ് സംസ്ഥാനത്തെ ഇരുനൂറോളം അധ്യാപകര്‍ക്ക് വിനയായിരിക്കുന്നത്.
2008ന് ശേഷം പിഎച്ച്ഡി നേടിയ അധ്യാപകര്‍ക്ക് മൂന്ന് ഇന്‍ക്രിമെന്റ് നല്‍കികൊണ്ടാണ് ഉത്തരവ് വന്നത്. ഓരോ ഇന്‍ക്രിമെന്റും ശബളത്തിന്റെ മൂന്ന് ശതമാനമാണ്. അതായത്, 2008ന് മുന്‍പ് പിഎച്ച്ഡി നേടിയവര്‍ക്ക് ഗവേഷണ ഗൈഡുമാരുമായ അധ്യാപകരേക്കാള്‍ എണ്ണായിരം മുതല്‍ പതിനായിരം വരെ കൂടുതല്‍ ശമ്പളം ലഭിക്കും. 2008ന് മുന്‍പ് പിഎച്ച്ഡി പൂര്‍ത്തിയാക്കിയെന്ന് ഒറ്റക്കാരണത്താലാണ് ജൂനിയര്‍ അധ്യാപകര്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന സ്ഥിതി ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്.
ശമ്പള തുല്യതാനിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ കേരള സര്‍ക്കാരിന് ഈ പ്രശ്നത്തില്‍ കാര്യമായി ഇടപെടാനും പറ്റുന്നില്ല. പത്തനംതിട്ട ജില്ലയിലെ ഒരുകോളേജിലെ പ്രിന്‍സിപ്പലും 33 വര്‍ഷത്തെ അധ്യാപനപരിചയവും നിരവധിപ്പേര്‍ക്ക് ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കിയ അധ്യാപകന് 2008ന് മുന്‍പ് പിഎച്ച്ഡി നേടിയെന്ന ഒറ്റക്കാരണത്താല്‍ ജൂനിയര്‍ അധ്യാപകരെക്കാള്‍ എണ്ണായിരം രൂപ കുറവാണ് ലഭിക്കുന്നത്.
യുപിഎ ഗവണ്‍മെന്റിന്റെകാലത്ത് യുജിസി നടത്തിയ യുക്തിഭദ്രമല്ലാത്ത തീരുമാനം റദ്ദാക്കാന്‍ അന്നത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഇപടെട്ടില്ല. പ്രശ്നം മാനവവിഭവശേഷി വകുപ്പ്മന്ത്രി സ്മൃതി ഇറാനിക്ക് മുന്നില്‍ പരാതിയായി നല്‍കാനാണ് സീനിയറായ ഇരുനൂറോളം അധ്യാപകര്‍ തീരൂമാനിച്ചിരിക്കുന്നത്. അധ്യാപകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് അവകാശപ്പെടുന്ന എകെപിസിറ്റിഎ തലതിരിഞ്ഞ ഈ നയത്തിനെതിരെ ഇതുവരെ പ്രതിക്ഷേധിച്ചില്ല എന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: