തിരുവനന്തപുരം: അധ്യാപക പാക്കേജിലെ അപാകത പരിഹരിക്കുകയും, സര്‍ക്കാര്‍ സ്കൂളിലെ അധ്യാപക- വിദ്യാര്‍ഥി അനുപാതം പഴയപടിയാക്കിയ പുതിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാന സ്കൂള്‍ കായികമേളയും കലോത്സവവവും ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കാണിച്ച് അധ്യാപക സംഘടനകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്കി. കെഎസ്ടിഎ, ജിഎസ്ടിയു, കെപിഎസ്ടിയു, എകെഎസ്ടിയു എന്നീ സംഘടനള്‍ ചേര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തുനല്‍കിയത്. തസ്തിക നഷ്ടപ്പെട്ട ഭാഷാ അധ്യാപകരെ കലാ, കായിക, പ്രവര്‍ത്തിപരിചയ താത്ക്കാലിക അധ്യാപകരാക്കാനുള്ള തീരുമാനം റദ്ദാക്കിയെങ്കിലും അവ്യക്തത നീങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് ആഗസ്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡിപിഐക്ക് നല്കിയ കത്ത് മാത്രമാണ് വെള്ളിയാഴ്ച റദ്ദാക്കിയിട്ടുള്ളത്.
2011ലെ അധ്യാപക പാക്കേജ് ഉത്തരവില്‍ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ വിദ്യാഭ്യാസ അനുബന്ധ മേഖലകളിലെ താത്ക്കാലിക ജോലികളില്‍ ചുമതലപ്പെടുത്താമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉത്തരവിലെ ഈ വ്യവസ്ഥയില്‍ ഭേദഗതി വരുത്താത്തിടത്തോളം സര്‍ക്കാരിന്റെ ഇപ്പോഴത്തെ റദ്ദാക്കല്‍ തീരുമാനം താത്ക്കാലികമാണ്. എപ്പോള്‍ വേണമെങ്കിലും അധ്യാപകരെ അനുബന്ധമേഖലകളിലേക്ക് മാറ്റാം. 2011ലെ ജിഒയില്‍ ഭേദഗതി വരുത്തിയാല്‍ തസ്തിക നഷ്ടപ്പെട്ടവരുടെ ശമ്പളം മുടങ്ങുമെന്നാണ് സര്‍ക്കാര്‍ ഭീഷണി.
സര്‍ക്കാരിന്റെ കാരുണ്യത്തിലാണ് തസ്തിക ഇല്ലാത്ത 9000 അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നതെന്ന നിലപാടാണ് ഡിപിഐയുടെ ചുമതലയുള്ള എല്‍.രാജനും. എല്ലാകാര്യങ്ങളും ആലോചിച്ചാണ് ഉത്തരവ് റദ്ദാക്കാതെ നിര്ദേശംമാത്രം റദ്ദാക്കിയതെന്നും ഡിപിഐ വിശദീകരിച്ചു. ഇത് തട്ടിപ്പാണെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കുള്ള എസ്എസ്എ ഫണ്ട് വകമാറ്റിയെടുത്ത് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനുള്ള വേലയാണ് നടത്തിയിരിക്കുന്നതെന്നും അധ്യാപക സംഘടനകളും ആരോപിച്ചു.
കലോത്സവങ്ങളോട് നിസ്സഹരിക്കുമെന്ന ഭീഷണിയോടെയാണ് കത്ത് നല്‍കിയതെങ്കിലും വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന നിലപാട് അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. കലോത്സവങ്ങളോട് സഹകരിക്കുകയും വിദ്യാര്‍ഥികളെ നേരിട്ട് ബാധിക്കാത്ത വിഷയം വരുമ്പോള്‍ ഒന്നിച്ചുനിന്ന് സര്‍ക്കാരിനെ എതിര്‍ക്കാനുമാണ് അധ്യാപക സംഘടനകളുടെ തീരുമാനം. സംഘടനകള്‍ നല്കിയ കത്ത് ഡിപിഐയുടെ കുറിപ്പോടെ ശനിയാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: