ബിഎംഎസ് എറണാകുളം ജില്ലാ സമ്മേളനം തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ നടന്ന
പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളി വിരുദ്ധമായി മാറ്റങ്ങള്‍ വരുത്തുവാന്‍ ഏത് സര്‍ക്കാരുകള്‍ ശ്രമിച്ചാലും ബിഎംഎസ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറയില്‍ നടന്ന തൊഴിലാളി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
രാജസ്ഥാന് സര്‍ക്കാര്‍ തൊഴില്‍ നിയമഭേദഗതിക്ക് ശ്രമിച്ചപ്പോള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നത് ബിഎംഎസ് ആയിരുന്നു. രാജ്യത്തെ തൊഴിലാളി സംഘടനകളില്‍ ഒന്നാമന് എന്ന നിലയില്‍ രാജ്യത്തെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ബിഎംഎസിനാണെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് എറണാകുളം ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ആര്. രഘുരാജ് സംസാരിച്ചു.
ബിഎംഎസ് സംസ്ഥാന സെക്രട്ടറിമാരായ സി.വി. രാജേഷ്, ജി.കെ. അജിത്ത്, എന്‍.കെ. മോഹന്‍ദാസ്, വി. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി തൃപ്പൂണിത്തുറ പേട്ടയില്‍നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലിക്ക് പി.ആര്. ഉണ്ണികൃഷ്ണന്, അഡ്വ. കെ.സി. മുരളീധരന്, പി.എസ്. വേണുഗോപാല്‍, വി.ജി. പത്മജം, സി.എസ്. സുനില്‍, കെ.എ. പ്രഭാകരന്, കെ.എസ്. അനില്‍ കുമാര്‍, ധനീഷ് നീറിക്കോട്, അഡ്വ. ടി.പി. സിന്ധുമോള്‍, കെ.വി. മധുകുമാര്‍, ടി.എ. വേണുഗോപാല്‍, പി. ഗോപകുമാര്‍, സജിത്ത് ബോള്‍ഗാട്ടി, രവീന്ദ്രന്, ശ്യാംലാല്‍, മോഹനന്, ബാബു എന്നിവര്‍ നേതൃത്വം നല്കി. എം.എസ്. വിനോദ് കുമാര്‍ സ്വാഗതവും കെ.കെ. വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: