തൃശൂര്‍: തമിഴ്നാട് കോസ്റ്റല്‍ മെക്കനൈസ്ഡ് ബോട്ട് ഫിഷര്‍മെന്‍ ഫെയര്‍ അസോസിയേഷന് മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ദാസിനെ ആദരിച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍ തടവിലാക്കിയ തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനു നടത്തിയ ശ്രമങ്ങളുടെ പേരിലാണ് ആദരവ്. തൃശൂരിലെ അശോക ഇന്നില്‍ നടന്ന ചടങ്ങ് ശ്രീലങ്കന്‍ വാര്‍ത്താവിനിമയ സഹമന്ത്രി പ്രഭാ ഗണേശന് ഉദ്ഘാടനം ചെയ്തു.
ശ്രീനിവാസ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്രീനിവാസ റാവു,സംഗീതഞ്ജന്‍ ജയന്,മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി.രാധകൃഷ്ണന് ,വി.കെ.അശോകന്,പി.അഗസ്റ്റ്യന്‍,കെ.പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.കഴിഞ്ഞ മൂന്നു വര്‍ഷവും ശ്രീലങ്കയില്‍ നടന്ന ലോക സമാധാന സമ്മേളനത്തില്‍ സ്വാമി സുനില്‍ദാസ് പങ്കെടുത്തിരുന്നു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അദ്ദേഹം ശ്രീലങ്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു.
രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ മുതലമടയിലെ ആശ്രമത്തിലെത്തി 2011-ല്‍ ശ്രീലങ്ക അറസ്റ്റ് ചെയ്ത അഞ്ച് സഹപ്രവര്‍ത്തകരുടെ മോചനപ്രശ്നം ഉന്നയിച്ചിരുന്നു. നവംബര്‍ 21ന് തൊഴിലാളികള്‍ മോചിപ്പിക്കപ്പെട്ടത്. മോചിപ്പിക്കപ്പെട്ട ഈ തൊഴിലാളികള്‍ കഴിഞ്ഞ 29ന് സ്വാമിയുടെ ആശ്രമത്തിലെത്തി കൃതജ്ഞത അറിയിക്കുകയും അനുഗ്രഹാശിസുകള്‍ തേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഘടന സ്വാമിയെ ആദരിച്ചത്. മന്ത്രിയെയും സെക്രട്ടറിയേറ്റ് പീപ്പിള്‍സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് ഗംഗാധരന് എന്നിവരെയും ആദരിച്ചു. മുഹമ്മദ് മുസ്തഫ മലയാളത്തിലേക്ക് തര്‍ജമ ചെയ്്ത ‘തിരുക്കുറള്‍’ പ്രകാശനവും ചടങ്ങില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: