തിരുവനന്തപുരം: റംസാന് കാലത്ത് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് ലക്ഷങ്ങള്‍ ചിലവിട്ട് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത് വകുപ്പില്‍നിന്ന് പണം പിരിച്ച്. സ്വന്തം നിലയില്‍ പണം നല്കി മന്ത്രിമാര്‍ നടത്താറുള്ള ഇഫ്ത്താര്‍ വിരുന്നാണ് മന്ത്രി വകുപ്പിനെ പിഴിഞ്ഞ് ആഘോഷിച്ചത്. കഴിഞ്ഞ ജൂലായ് 10 ന് വൈകീട്ട് ആറരയ്ക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ വച്ചായിരുന്നു വിരുന്ന്.
വിദ്യാഭ്യാസവകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് വാങ്ങിച്ചെടുത്ത് ഇഫ്താര്‍ വിരുന്ന് നടത്തിയെന്ന് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അരുണ്‍ ജെറാള്‍ഡ് പ്രകാശ് പുറത്തിറക്കിയ കത്തുകളാണ് പണം ദുരുപയോഗിച്ചായിരുന്നുവെന്ന് തെളിയിക്കുന്നത്. പിരിച്ചെടുത്ത 2.3 ലക്ഷം രൂപ നല്കിയതാവട്ടെ മുസ്ലീംലീഗുമായി അടുത്ത ബന്ധമുള്ള കൊല്ലത്തെ ഒരു ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ് സ്ഥാപനത്തിനുമാണ്.
ജൂലയ് 10ന് വൈകിട്ട് 6.30ന് വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും അതിന്റെ ചെലവിലേക്കായി വിവിധ സ്ഥാപനങ്ങള്‍ 46,200 രൂപ വീതം നല്‍കണമെന്നുമായിരുന്നു കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: