തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന പൂര്‍ത്തിയായ ബൂത്ത് തലം മുതല്‍ ബ്ലോക്ക് തലം വരെ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അംഗത്വ ക്യാമ്പയിന് ജില്ലാതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
ഒരു ബൂത്തില്‍ 150 അംഗത്വമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ഭരണഘടന അംഗീകരിക്കുന്ന എല്ലാവര്ക്കും അംഗത്വം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനപക്ഷയാത്രയുടെ ഔദ്യോഗിക സമാപനം 9ന് വൈകീട്ട് 4.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കും. എഐസിസി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റുമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പത്തിന് ചേരുന്ന കെപിസിസിയുടെ വിശാല നിര്‍വാഹക സമിതിയോഗത്തിലും രാഹുല്‍ഗാന്ധി പങ്കെടുക്കുമെന്ന് സുധീരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: