തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ നാളെ മുതല്‍ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിക്കുന്ന സെല്ലുകള്വഴി വിതരണം ചെയ്യും. രാവിലെ 10.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. എം.എ. ബേബി എംഎല്‍എ ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും. പാസ്സ് വിതരണം സുഗമമാക്കുന്നതിന് ഇത്തവണ 10 കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്മാന് രാജീവ് നാഥ്, സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: