കട്ടപ്പന : കോവില്‍മല രാജാവ് രാമന് രാജമന്നാന് കൊട്ടാരം നിര്‍മ്മിയ്ക്കാനുള്ള ഭൂമി സമര്‍പ്പണം ഡിസംബര്‍ 15ന് വൈകിട്ട് മൂന്നിന് കോവില്‍മലയില്‍ നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വനവാസി വികാസകേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി റ്റി.എസ്. നാരായണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ രാമന് രാജമന്നാന് കൊട്ടാരം നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ ബഡ്ജറ്റില്‍ വക കൊള്ളിച്ചിരുന്നു. സ്വന്തമായി ഭൂമി ഇല്ലാതിരുന്നതിനാല്‍ കൊട്ടാര നിര്‍മ്മാണം വഴിമുട്ടി നില്‍ക്കുകയായിരുന്നു.
കൊട്ടാരം നിര്‍മ്മിക്കാനായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോവില്‍മലയില്‍ 25 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഈ വസ്തുവിന്റെ കൈമാറ്റമാണ് ഡിസംബര്‍ 15ന് കോവില്‍മലയില്‍ നടക്കുന്നത്.
ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്, പ്രാന്തീയ ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്, വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബി.ആര്. ബലരാമന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: