തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തന മേഖലയില്‍ പുനര്‍വിചിന്തനം നടത്തേണ്ടത് കാലമായി എന്ന് ചലച്ചിത്രതാരം സുരേഷ്ഗോപി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണ സിംമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്ന് മാധ്യമങ്ങള്‍ സഞ്ചരിച്ചു തുടങ്ങി.
ഇത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. ഇത് മനസിലാക്കി സ്വയം വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ തയ്യാറാകണം. അല്ലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകും. പത്രപ്രവര്‍ത്തന രംഗത്ത് ശരിക്കും തല ഉയര്‍ത്തിപ്പിടിച്ചു നിന്ന ധീരദേശാഭിമാനിയാണ് രാമകൃഷ്ണപിള്ള.
രാമകൃഷ്ണപിള്ളയുടെ കാലഘട്ടത്തില്‍ നിന്ന് ഇന്നത്തെ കാലഘട്ടത്തിലെത്തുമ്പോള്‍ പത്രപ്രവര്‍ത്തന മേഖല സൗകര്യങ്ങളുടെ പാരമ്യതയിലാണ്. പ്രയാസങ്ങള്‍ ലഘൂകരിച്ച ഈ കാലഘട്ടത്തില്‍ പുതിയ മാധ്യമപ്രവര്‍ത്തകര്‍ ശുദ്ധമായ മാധ്യമപ്രവര്‍ത്തനം നടത്താന്‍ തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി മുഖ്യ പ്രഭാഷണം നടത്തി.
സുരേഷ്ഗോപിയേയും എം.എ ബേബിയേയും പുരസ്കാരം നല്കി പ്രസ്ക്ലബ്ബ് ആദരിച്ചു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.പി. ജയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍.
ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്, മാതൃഭൂമി ബ്യൂറോ ചീഫ് ജി. ശേഖരന്‍നായര്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, മാധ്യമ പ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണ്, എസ്.ആര്. ശക്തിധരന്, പ്രസ് ക്ലബ്ബ് സെക്രട്ടറി ജയന് മേനോന്, വി.വി അരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: