കോട്ടയം: ബാറുടമകളില്‍ നിന്ന് മന്ത്രി കെ.എം. മാണി കോഴവാങ്ങിയെന്ന് കരുതേണ്ടി വരുമെന്ന് താമരശ്ശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാനുമായ റെമജിയൂസ് ഇഞ്ചനാനിയില്‍.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്.
സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ ബാറുടമകള്‍ ധനമന്ത്രിക്ക് കോഴ കൊടുത്തെന്ന ആരോപണം വിശ്വസിച്ചിരുന്നില്ല. എന്നാല്‍, മദ്യനയത്തില്‍ നിന്നുള്ള സര്‍ക്കാറിന്റെ ഇപ്പോഴത്തെ പിന്മാറ്റം കാണുമ്പോള്‍ അവര്‍ പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്.
ചിലരുടെ മാത്രം സാമ്പത്തിക ഉന്നമനത്തിനായി നയം മാറ്റുമ്പോള്‍ പാവപ്പെട്ടവരുടെ കണ്ണീരും ദുരിതവും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ഈ നിലപാടാണ് സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ദു:ഖിക്കേണ്ടിവരും. മദ്യനയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവസഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വരുന്ന 18ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലേക്കാട്ട്, ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: