കോട്ടയം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിശ്വസിക്കുന്നെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചാനാനിയേല്‍ പറഞ്ഞു.
നേരത്തെ ബാര്‍ കോഴ സംബന്ധിച്ച ആരോപണങ്ങള്‍ വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകളാണ് ഇങ്ങനെ വിശ്വസിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ജനവിരുദ്ധ നിലപാടുകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മാണി ദു:ഖിക്കേണ്ടി വരുമെന്നും ഇഞ്ചനാനിയേല്‍ പറഞ്ഞു.
ആര്‍ത്തി പൂണ്ട ഭരണാധികാരികളുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിഷപ്പ് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: