തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസെടുക്കുന്നതിന് വിജിലന്‍സ് നിയമോപദേശം തേടാന്‍ തീരുമാനിച്ചു.
കേസില്‍ ഇനി ആരില്‍ നിന്നും മൊഴി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചു. മൊഴി എടുക്കണമെന്ന് ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ മാത്രം അവരുടെ മൊഴി രേഖപ്പെടുത്താനുമാണ് വിജിലന്‍സ് ആലോചിക്കുന്നത്.
മാണിക്കെതിരായ ആരോപണത്തില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളനാണ് വിജിലന്‍സ് ഡയറക്ടടറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
കേസില്‍ ഇതുവരെ 19 പേര് മാത്രമാണ് മൊഴി നല്‍കാനായി വിജിലന്‍സിന് മുന്നില്‍ ഹാജരായത്. മറ്റ് പലരോടും ഹാജരാവാന്‍ വിജിലന്‍സ് നിര്‍ദ്ദേശിച്ചെങ്കിലും അവരെല്ലാം കൂടുതല്‍ സമയം തേടുകയായിരുന്നു. തുടര്‍ന്നാണ് ഇനി മൊഴി എടുക്കേണ്ടെന്ന് വിജിലന്‍സ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: