തിരുവനന്തപുരം: ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ നിര്യാണം കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അനുസ്മരിച്ചു.
അഭിഭാഷകനായി, എം.എല്‍.എ ആയി, മന്ത്രിയായി, ന്യായാധിപനായി, സോഷ്യല്‍ ആക്ടിവിസ്റ്റായി, പരിസ്ഥിതിവാദിയായി, പ്രഭാഷകനായി, എഴുത്തുകാരനായി. അങ്ങനെ ഒരു പുരുഷായുസ്സില്‍ നിര്‍വ്വഹിക്കാവുന്ന കര്‍മ്മങ്ങളുടെയും, ധര്‍മ്മങ്ങളുടെയും എല്ലാ കാണ്ഡങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി.
തന്റെ പാദമുദ്രകള്‍ പതിഞ്ഞ ഈ ഓരോ മേഖലയിലും സ്വന്തം അടയാളങ്ങള്‍ ചാര്‍ത്തിക്കൊണ്ടാണ് കൃഷ്ണയ്യര്‍ അടുത്തയിടെ നൂറു വയസ്സിന്റെ അത്യപൂര്‍വ്വമായ സൗഭാഗ്യവും പിന്നിട്ടത്. വിഎസ് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: