തിരുവനന്തപുരം: പ്രഗത്ഭനായ ന്യായാധിപനും മഹാനായ മനുഷ്യസ്നേഹിയുമായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരെന്ന് ഭാരതീയവിചാരകേന്ദ്രം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഭാരതീയ നീതിന്യായവ്യവസ്ഥയുടെ പരമ്പരാഗത മൂല്യങ്ങളെ കാലാനുവര്‍ത്തിയായി പ്രയോഗവത്കരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. നമ്മുടെ നീതിന്യായവ്യവസ്ഥിതിക്ക് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ് അദ്ദേഹത്തിന്റെ ന്യായാധിപജീവിതം.
കേരളത്തിന് നഷ്ടമായത് ഒരു ഋഷിസാന്നിധ്യമാണ്. ആ പ്രതിഭാധനന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: