കൊച്ചി: ആര്‍എസ്എസുമായി സിപിഎം സംഘര്‍ഷത്തിലേര്‍പ്പെട്ട അവസരങ്ങളില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരാണെന്ന് സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ആദ്യകാലത്ത് കണ്ണൂരിലും പില്ക്കാലത്ത് ആലപ്പുഴയിലും സിപിഎം അക്രമരാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയോട് അനുഭാവമുണ്ടായിരുന്നിട്ടും എതിര്‍പ്പ് പ്രകടിപ്പിച്ച് സമാധാനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ച വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍, ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: