ന്യദല്‍ഹി: ശബരിമലയില്‍ കുടിവെള്ളലഭ്യത കൂട്ടാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കി.ഇതിനു വേണ്ടിവരുന്ന വനഭൂമി പെരിയാര്‍ കടുവ റിസര്‍വ്വില്‍ നിന്ന് എടുക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
പരിസ്ഥിതി ബോര്‍ഡ് മൊത്തം 130 പദ്ധതികള്‍ക്കാണ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. അനാവശ്യമായി ഒരു പദ്ധതിയും തടഞ്ഞുവച്ചിട്ടില്ല. വന്യജീവികളെ ബാധിക്കാതിരിക്കാന്‍ സകല പദ്ധതികള്‍ക്കും മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.അനുമതി നല്കിയവയെല്ലാം വളരെ പ്രധാനപ്പെട്ടവയുമാണ്. പോര്‍ബന്ദറില്‍ അഞ്ചിടത്ത്ചുണ്ണാമ്പുകല്ല് ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: