കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസ് അപ്പീല്‍ നല്കി.
കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ താനടക്കമുള്ള മൂന്നു പേര്‍ക്കെതിരെ മാത്രമാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്നും മറ്റ് അഞ്ചു പേരെ ഒഴിവാക്കിയെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നും സിബി മാത്യൂസ് അപ്പീലില്‍ ചൂണ്ടിക്കാട്ടി.
തന്റെ നേതൃത്വത്തിലുള്ള സംഘം ചാരക്കേസ് അന്വേഷിച്ചത് 17 ദിവസം മാത്രമാണ്. ഉന്നത ഇടപെടലുകള്‍ ഉണ്ടായെന്ന് മനസിലായതിനെ തുടര്‍ന്ന് കേസ് പിന്നീട് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു എന്നും സിബി അപ്പീലില്‍ ചൂണ്ടിക്കാട്ടി.
സിബിയെ കൂടാതെ വിരമിച്ച ഉദ്യോഗസ്ഥരായ കെ.കെ.ജോഷ്വ, എസ്.വിജയന് എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം പരിശോധിക്കാനാണ് ഹൈക്കോടതി ഒക്ടോബറില്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
അതേസമയം ചാരക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: