തിരുവനന്തപുരം: ബാര്‍ കേഴുയിലെ ധനമന്ത്രി കെഎംമാണിക്കെതിരായ തെളിവുകളടങ്ങിയ സി.ഡി നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിന് ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് അനുമതി നിഷേധിച്ചു.
സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സി.ഡി മേശപ്പുറത്ത് വെക്കാന്‍ അനുമതി തേടിയത്. എന്നാല്‍ സിഡി പരിശോധിച്ച ശേഷം സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ചാനലുകളില്‍ ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളും ചര്‍ച്ചകളും മാത്രമാണ് സിഡിയിലുള്ളതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അതിനാല്‍ സി.ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.
അതേസമയം അനുമതി നിഷേധിച്ച സാഹചര്യത്തില്‍ നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: