കൊല്ലം: മദ്യനയത്തില്‍ ജനവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്.
മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നയത്തില്‍ തിരുത്തലുകള്‍ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താനയെക്കുറിച്ച് തനിക്ക് അറിയില്ല.
യുഡിഎഫ് ഒറ്റക്കെട്ടായി അംഗീകരിച്ചാണ് മദ്യനയം രൂപീകരിച്ചത്.
നയം സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്നും കോടതിയല്ലെന്നും മദ്യനയത്തിനെതിരേയുള്ള കോടതി വിധികള്‍ നിര്‍ഭാഗ്യകരമാണെന്നും വി.എം.സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: