കൊച്ചി: എച്ച്ആര്‍ ഔട്ട്സോഴ്സിംഗ് കമ്പനിയായ എന്‍ജിഎ ഹ്യൂമന്‍ റിസോഴ്സസും ജീവനക്കാരും അവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ദിയയും ചേര്‍ന്ന് അവയവദാനത്തെപ്പറ്റി നിര്‍മിച്ച ജോണ്‍ 15:13 എന്ന ഷോര്‍ട്ട് ഫിലിം വി- ഗാര്‍ഡ് എംഡി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പ്രകാശിപ്പിച്ചു.
സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍ഡ് ട്രാന്സ്പ്ലാന്റേഷനുമായി ചേര്‍ന്ന് നടത്തുന്ന അവയവ ക്യാംപെയ്നില്‍ ഹ്യൂമന്‍ റിസോഴ്സസിലെ നൂറിലേറെ ജീവനക്കാര്‍ മരണാനന്തരം അവയവദാനത്തിനു സന്നദ്ധരായി സമ്മതപത്രം കൈമാറി. വൈസ് പ്രസിഡന്റ് നടരാജന് ലക്ഷ്മണന്, സോര്‍ട്ട് കൊച്ചി ഘടകം ജനറല്‍ സെക്രട്ടറി വസന്ത് ഷേണായി, ജിനു ബെന്‍, വിപിന്‍ ആറ്റ്ലി, മഹേഷ് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷബീര്‍ ഖാനാണ് നിര്‍മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: