തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് സംബന്ധിച്ച ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു.
ഇരുപത് ബാറുകള്‍കള്‍ക്ക് കൂടി ലൈസന്‍സ് നല്‍കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനായി രണ്ടു മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഉടന്‍ നടപ്പാക്കേണ്ട എന്ന തീരുമാനം കോടതിയോടുള്ള നിഷേധമല്ലെന്ന് ബാബു പറഞ്ഞു.
നിയപരമായ സാദ്ധ്യതകള്‍ സര്‍ക്കാര്‍ തേടുകയാണ്. സര്‍ക്കാരിന് ബോദ്ധ്യപ്പെട്ട കാര്യമാണ് നയമായി മാറ്റിയത്. അത് കോടതി അംഗീകരിച്ചിട്ടില്ല എന്നതിന് തെളിവാണിത്. സിംഗിള്‍ ബെഞ്ചിന്റെ ഇപ്പോഴത്തെ വിധി അന്തിമമല്ല. ഡിവിഷന് ബെഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീല്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ ലൈസന്‍സ് സംബന്ധിച്ച കോടതി വിധികള്‍ സര്‍ക്കാരിന് പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറിലുണ്ടായ വിധിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവ്. ഹൈക്കോടതിയുടെ ആ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ വിധിയും അപ്പീലില്‍ ഉള്‍പ്പെടുത്തും.
രണ്ടു മാസത്തിനുള്ളില്‍ അപ്പീലില്‍ തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാബു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: