കൊച്ചി: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് എറണാകുളം നോര്‍ത്ത് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ഇടപെട്ട് തടഞ്ഞു.
ഭൂവുടമയ്ക്ക് നഷ്ടപരിഹാരം നല്കികാതെ ഭൂമി ഏറ്റെടുത്തതിനെതിരെ ഭൂവുടമ കുമാരി സെബാസ്റ്റിയന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നോര്‍ത്ത് പാലത്തിന് സമീപമുള്ള പെട്രോള്‍ പമ്പ് ഉള്‍പ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം നല്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജി. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കണം, ഭൂമി തിരികെ നല്‍കണം, പെട്രോള്‍ പമ്പ് നശിപ്പിച്ചതിന് രണ്ടു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: