നെയ്യാറ്റിന്‍കര : കേരളത്തിലെ രാഷ്ട്രീയ രംഗം ചില സംഘടിത മതശക്തികളുടെ പിടിയിലാണെന്നും സമ്മര്ദ്ദതന്ത്രങ്ങളാല് വിലപേശി ഹിന്ദുവിന്റെ അവകാശങ്ങളും ആനുകൂല്ല്യങ്ങളും ഇക്കൂട്ടര്‍ തട്ടിയെടുക്കുകയാണെന്നും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്. വിശ്വഹിന്ദുപരിഷത് സുവര്‍ണ്ണജയന്തി രഥയാത്രാ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അസന്തുലിതമായ ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. ഇവര്‍ ചില സമുദായക്കാര്‍ക്ക് മാത്രം കുട പിടിക്കുന്നവരാണ്. ഹിന്ദുസമൂഹത്തെ ഒറ്റപ്പെടുത്താന്‍ ഇവര്‍ തിടുക്കം കാണിക്കുന്നു.
ഭാരതം ഹൈന്ദവസമാജത്തിന്റെ മാതൃഭൂമിയാണ്. ഹൈന്ദവ സമാജത്തിന്റെ വളര്‍ച്ചയിലൂടെയാണ് ഭാരതത്തിന്റെ ഉയര്‍ച്ച. എന്റെ ജീവിതത്തിന്റെ പ്രേരണ ഭഗവദ്ഗീതയാണെന്നും രാമരാജ്യമാണ് എന്റെ ലക്ഷ്യം എന്നും പറഞ്ഞ ഗാന്ധിജിയെ നാം ആദരിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ പല രീതിയിലും ഹിന്ദുവിനെ ഒറ്റപ്പെടുത്താനുവാനുള്ള നീക്കമാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. കേരളത്തെ കശ്മീരാക്കാന്‍ വരുന്ന ശക്തികളെ അകറ്റാന്‍ തക്കവണ്ണം ഹിന്ദുക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രാധാകൃഷ്ണന് പറഞ്ഞു.
വിശ്വഹിന്ദു പരിഷത് ജില്ലാ പ്രസിഡന്റ് നാരായണറാവു അദ്ധ്യക്ഷത വഹിച്ചു. സ്വാമികൃഷ്ണാനന്ദ, സ്വാമി ഈശ്വരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി മഹേശ്വരാനന്ദ, വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹനന്, സംസ്ഥാന സ്വാഗതസംഘം കണ്‍വീനര്‍ കുമാര്‍, ഹിന്ദു ഐകൃവേദി സംസ്ഥാന സെക്രട്ടറിമാരായ ഭാര്‍ഗ്ഗവറാം, ഇ.എസ്. ബിജു, സംസ്ഥാന സമിതിഅംഗം പ്രഭാകരന്, ബജ്റംഗദള്‍ സംസ്ഥാന സംയോജകന്‍ കണ്ണന്, നേമം ജയകുമാര്‍, ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമ ജില്ലാ സംഘചാലക് അരവിന്ദാക്ഷന് നായര്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി ഷിബുരാജ്കൃഷ്ണ തുങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: