കൊച്ചി: രാഷ്ട്രീയ സംസ്കൃത സംസ്ഥാന് ഡീംഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ.പി.സി.മുരളീ മാധവന് ഇരട്ട ശമ്പളം പറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് യൂണിവേഴ്സിറ്റി പ്രിന്‍സിപ്പാള്‍ പ്രൊഫ.ലക്ഷ്മീനാരായണ ശര്‍മ്മ അറിയിച്ചു. കാലടി സംസ്കൃത സര്‍വകലാശാലയില്‍ സാഹിത്യ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന മുരളീ മാധവന് വിരമിച്ചശേഷമാണ് തൃശൂര്‍ പുറനാട്ടുകരയിലെ സംസ്കൃതസംസ്ഥാന്റെ ഗുരുവായൂര്‍ കാമ്പസില്‍ നിയമിതനായത്. നിയമനത്തിലെ ഉത്തരവുകളും വ്യവസ്ഥകളും അനുസരിച്ച് മുരളീ മാധവന് എന്‍ട്രി സ്റ്റേജില്‍ ഓപ്ഷന് വഴി നിശ്ചയിച്ച ശമ്പളത്തോടൊപ്പം മുന്‍ സര്‍വീസിന്റെ പെന്‍ഷനും വാങ്ങാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ പത്രക്കുറിപ്പിലറിയിച്ചു.
പെന്ഷന് വാങ്ങിയില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കിയെന്ന വാര്‍ത്ത ശരിയല്ല. വരുമാന നികുതി രേഖകളില്‍ രണ്ടു വരുമാനവും വെളിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വെളിയനാട് സിഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലും ബാലുശ്ശേരി ആദര്‍ശ സംസ്കൃത വിദ്യാപീഠത്തിലും അധ്യക്ഷനായ മുരളീ മാധവന്റെ നിയമനകാലം കഴിഞ്ഞാണ് പുതിയ ചെയര്‍മാനെ നിയോഗിച്ചതെന്നും പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.
അതേസമയം, തനിക്കെതിരെ ദുരുദ്ദേശ്യപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടിക്കു പോകുമെന്ന് ഡോ.മുരളീ മാധവന് പറഞ്ഞു.
കോഴിക്കോട് ബാലുശ്ശേരി ആദര്‍ശ സംസ്കൃത വിദ്യാപീഠത്തിന്റെ മുന്‍ ചെയര്മാന് നടത്തിയ ചില നിയമവിരുദ്ധ നിയമനങ്ങള്‍, കേന്ദ്രസര്‍ക്കാരിന്റെയും കോടതിയുടെയും നിര്‍ദ്ദേശപ്രകാരം തനിക്ക് റദ്ദാക്കേണ്ടിവന്നിട്ടുണ്ട്.
ബാലുശ്ശേരി വിദ്യാപീഠത്തിന്റെ ആക്ടിംഗ് പ്രിന്‍സിപ്പല്‍ നടത്തിയ പണം തിരിമറിയും സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയും അന്വേഷണമുള്‍പ്പെടെ തുടര്‍നടപടികള്‍ എടുക്കുകയും ചെയ്തു. ഇതില്‍ വിറളി പൂണ്ട അന്വേഷണ വിധേയരായ ഭരണസമിതി മുന്‍ ചെയര്മാന്, ആക്ടിങ്ങ് പ്രിന്‍സിപ്പാള്‍, നിയമനം റദ്ദാക്കപ്പെട്ട വ്യക്തികള്‍ തുടങ്ങി ഏതാനും പേര് ചേര്‍ന്ന് നടത്തുന്ന, അസത്യപ്രചരണങ്ങളെ നിയമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: