തിരുവനന്തപുരം: ഹിന്ദുമതത്തില്‍നിന്നും ഒരാള്‍ മതം മാറിയാല്‍ ജാതിപ്പേര് നഷ്ടപ്പെടുമെന്ന് സുപ്രീംകോടതിയടക്കം വിവിധ കോടതി വിധികള്‍ നിലനില്‍ക്കെ, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ ക്രിസ്ത്യന്‍ നാടാര്‍ എന്നുപയോഗിക്കുന്നതും, സര്‍ക്കാര്‍ രേഖകളില്‍ എസ്ഐയുസി നാടാര്‍ എന്നും ക്രിസ്ത്യന്‍ നാടാര്‍ എന്നും രേഖപ്പെടുത്തുന്നത് നിരോധിക്കണമെന്ന് അഖിലേന്ത്യ നാടാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
എസ്ഐയുസി നാടാര്‍ എന്ന ജാതി സര്‍ട്ടിഫിക്കറ്റ്, ബിഷപ്പ് നല്കിയാല് അതു റവന്യൂ അധികാരികള്‍ പരിഗണിക്കണമെന്ന വിവേചനപരമായ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. ഈ ഉത്തരവിനെതിരെ സമരപരിപാടികളുമായി മുമ്പോട്ടുപോകുവാന്‍ അസോസിയേഷന് യോഗം തീരുമാനിച്ചു.
എഎന്‍എ ചെയര്മാന് ഡോ. വി. രാജീവലോചനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെങ്കല്‍ ശിവശക്തിക്ഷേത്രം ആശ്രമ മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയീമഠം കൈമനം ആശ്രമത്തിലെ ശിവാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. കെ. കൃഷ്ണന് ഓര്‍ഗനൈസിംഗ് സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന് ഭരണസമിതി അംഗം ആര്. രാജു എന്നിവര്‍ സംബന്ധിച്ചു.
ഭാരവാഹികളായി ഡോ. വി. രാജീവലോചനന്‍(ചെയര്മാന്), ആര്. നാരായണന് നാടാര്‍, കെ. തങ്കപ്പന് (കോട്ടയം), നെല്ലിമൂട് ശ്രീകുമാര്‍ (വൈസ് ചെയര്മാന്), നീറമണ്‍കര വാസുദേവന്‍ (ജനറല്‍ സെക്രട്ടറി), പുഞ്ചക്കരി സുരേന്ദ്രന് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി. സുകുമാരന്‍, ആര്. രാജു (അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിമാര്‍), കരകുളം കെ. കൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: