ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് സി. നാഗപ്പനെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോക്കൂര്‍, എം.വൈ. ഇക്ബാല്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
സംസ്ഥാനങ്ങള്‍ തമ്മിലെ തര്‍ക്കങ്ങള്‍ പരിശോധിക്കുന്ന സുപ്രീംകോടതി ബെഞ്ചിലേക്ക് അതാതു സംസ്ഥാനക്കാരായ ജസ്റ്റിസുമാരെ പരിഗണിക്കാറില്ലെന്ന കീഴ്വഴക്കം ലംഘിച്ചാണ് സി. നാഗപ്പനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളിയായ ജസ്റ്റിസ് കുര്യന് ജോസഫിനെ മുല്ലപ്പെരിയാര്‍ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇക്കാരണത്താല്‍ അദ്ദേഹം പിന്മാറിയിരുന്നു.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുവാദം നല്കിയ വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പുനപ്പരിശോധനാ ഹര്‍ജി ഭരണഘടനാ ബെഞ്ച് ഇന്നു പരിഗണിക്കുന്നുണ്ട്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ അപേക്ഷയും ഇന്ന് പരിഗണനയില്‍വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: