തൃശൂര്‍: സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി നായര്‍(കുറുംകുഴല്‍), വില്സന് സാമുവല്‍, സുദര്ശനന് കുടുപ്പനമൂട്, ശ്രീവരാഹം കൃഷ്ണന് നായര്‍, പുളിയനം പൗലോസ്, പാലാ അരവിന്ദന്, പുഷ്ക്കല, കെ.എല്‍. ആന്റണി, കെ.കെ. കുന്നത്ത്, വള്ളിക്കാവ് വിശ്വന്, ഉമ്മന്‍കോശി, അനന്തപുരം രവി, എസ്.ആര്.കെ. പിള്ള(നാടകം), ടെന്നീസണ്ശബ്ദം(നാടകം), അടൂര്‍ സുദര്ശനന്(സംഗീതം), എറണാകുളം പൊന്നന്(കഥാപ്രസംഗം), രാമപുരം പത്മനാഭമാരാര്‍(സോപാനസംഗീതം), വെള്ളിതിരുത്തി ഉണ്ണിനായര്(ചെണ്ട), പാര്‍വതീപുരം എച്ച്. പത്മനാഭ അയ്യര്‍(സംഗീതം), ഉസ്താദ് ഹസന്‍ഭായ്(ഷെഹനായ്), സോമശേഖരന്‍(സംഗീതം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
പുരസ്കാരങ്ങള്‍ മാര്‍ച്ച് 28ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: