സി.പി ജോണ്‍ ജനറല്‍ സെക്രട്ടറി
കോട്ടയം: കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്നത്തെ ഗുരുതര സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ കേരളം പാടുപെടുകയാണ്. ഇരുപത്തിയഞ്ച് ശതമാനം ആസൂത്രണവികസനഫണ്ടും പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍ക്ക് നല്‍കുകയാണ്.
സംസ്ഥാനത്ത് വരും വര്‍ഷം ആസൂത്രണഫണ്ട് ഗണ്യമായി വര്ദ്ധിപ്പിക്കേണ്ടതായിവരും. ഇത് ചെയ്യാതെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനോ വികസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. അന്‍പതിനായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നാണ് സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നതെന്നും സി.പി ജോണ്‍ പറഞ്ഞു.
സിഎംപി ജനറല്‍ സെക്രട്ടറിയായി സി.പി ജോണിനെ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിമാരായി സി.എ അജീര്‍, അഡ്വ. അസിം ജസ്ബി, കൃഷ്ണന് കോട്ടുമല, സി.എന്‍ വിജയകൃഷ്ണന്, അഡ്വ. എം.പി സാജു എന്നിവരെയും കണ്ട്രോള് കമ്മറ്റി ചെയര്‍മാനായി പി.കെ രവിന്ദ്രനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: