കണ്ണൂര്‍: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
പോലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ ത്യപ്തിയുണ്ടെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കേടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: