തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ സഹായസഹകരണ സംഘം പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
അഴിമതിയെന്നത് സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി കഴിഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോയെന്നും പിണറായി ചോദിച്ചു.
ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണ വിധേയനായ മാണി രാജിവച്ച് അന്വേഷണം നേരിടണം. മാണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.
അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുകയാണ്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും പിണറായി പരിഹസിച്ചു. അങ്ങനെയുള്ള മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് എന്തടിസ്ഥാനത്തിലാണ്.
അഴിമതിക്കെതിര ശക്തമായ പ്രക്ഷോഭം നടത്താനാണ് സി.പി.എമ്മിന്റെ തീരുമാനമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: