ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം നല്കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു.
ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ചില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.നാഗപ്പനാണ് പുതിയ അംഗം. ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, മദന്‍ ബി ലോക്കൂര്‍, എം.വൈ.ഇഖ്ബാല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഹര്‍ജി നാളെ പരിഗണിക്കും.
ഡാമിലെ ജലനിരപ്പ് അടിയന്തരമായി 136 അടിയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം നല്കിയ മറ്റൊരു ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതെന്നാണ് ഹര്‍ജിയില്‍ കേരളത്തിന്റെ വാദം. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ട്.
ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ശരിയായ പഠനം നടത്താതെയാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്നും കേരളം കോടതിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: