കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ വാര്‍ഷിക ആധ്യാത്മിക അന്തര്യോഗം ഡിസംബര്‍ 23 മുതല്‍ 29 കൂടിയദിവസങ്ങളില് നടക്കും. ഭഗവദ്ഗീത 17-ാം അധ്യായത്തെ ആസ്പദമാക്കിയാണ് അന്തര്യോഗം. ഭഗവദ്ഗീതയുടെ ശങ്കരഭാഷ്യത്തെ ആസ്പദമാക്കി സ്വാമി ചിദാനന്ദപുരി ക്ലാസെടുക്കും. 23 ന് വൈകീട്ട് 5 ന് പാലക്കാട് ദയാനന്ദാശ്രമത്തിലെ സ്വാമി കൃഷ്ണാത്മാനന്ദസരസ്വതിയുടെ അധ്യക്ഷതയില്‍ നിലമ്പൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ അന്തര്യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി, ബ്രഹ്മചാരി വിവേകാമൃതചൈതന്യ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി പ്രശാന്താനന്ദസരസ്വതി, സ്വാമി സദാനന്ദസരസ്വതി, സ്വാമി ശിവാനന്ദപുരി, സ്വാമി തത്ത്വരൂപാനന്ദസരസ്വതി, സ്വാമി ഭുവനാത്മാനന്ദ, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് 0495-2455050 എന്ന നമ്പറില്‍ നിന്ന് വിശദവിവരങ്ങള്‍ ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: