പാലക്കാട്: സമഗ്ര മാതൃഭാഷ നിയമം നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കണമെന്ന് മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത പഠന വിഷയവും പഠനമാധ്യമവുമാക്കണം. ഭരണഭാഷയും കോടതിഭാഷയുമായി തീരുന്നതിന് സമഗ്ര നിയമം കൂടിയേതീരു എന്നു സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി. പ്രദീപന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആര്. ഷിജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ആര്. മഹേഷ് വരവ് ചെലവ് കണക്കും ഇ. ദിനേശന് നയരേഖയും അവതരിപ്പിച്ചു. എന്‍.എസ്. നസീറ, ഹരികൃഷ്ണന്, പ്രസീദ, എന്‍. ജയദേവന്, സബീനബാനു, വിഷ്ണുരവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സി.ടി. സലാഹുദ്ദീന് സ്വാഗതവും സജു കോച്ചേരി നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ: സുനില്‍ പി. ഇളയിടം അധ്യക്ഷനായി. ആഷാമേനോന്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ഡോ:വി.പി. മാര്‍ക്കോസ് പ്രസംഗിച്ചു. എന്‍.പി. പ്രിയേഷ് സ്വാഗതവും ഇ. ദിനേശന് നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായി ഡോ: വി.പി. മാര്‍ക്കോസ്(പ്രസിഡന്റ്), സുബൈര്‍ അരിക്കുളം(ജനറല്‍ സെക്രട്ടറി), ഇ. ദിനേശന്(കണ്‍വീനര്‍), എം.ആര്. മഹേഷ്(ഖജാന്‍ജി), അനില്‍ പവിത്രേശ്വരം, എന്‍.വി. രഞ്ജിത്ത്(ജോ. സെക്രട്ടറിമാര്‍), എന്‍.പി. പ്രിയേഷ്, സി. ഹേമജോസഫ്(ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: