പാലക്കാട്: ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുള്ള പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഹെക്ടര്‍ ഭൂമിയും കെജിഎസ് ഗ്രൂപ്പിന്റെ കയ്യിലുള്ള 242 ഹെക്ടര്‍ മിച്ചഭൂമിയും ഏറ്റെടുത്ത് ഭൂരഹിത ജനസമൂഹത്തിന് വിതരണം ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയെ അട്ടിമറിച്ച് ഭൂമാഫിയ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഉദേ്യാഗസ്ഥതലത്തിലെ വര്‍ഗീയ ധ്രുവീകരണം തടയാന്‍ നടപടി സ്വീകരിക്കണം. മതത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഉദേ്യാഗസ്ഥര്‍ ഒത്തുകളിച്ച് സ്വന്തം മതത്തിലുള്ളവര്‍ക്ക് വഴിവിട്ട് സഹായങ്ങള്‍ നല്കുന്നു. അതേസമയം ഹിന്ദു സമൂഹത്തോട് വിവേചനപരമായി പെരുമാറുന്നതായും യോഗം കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
വിദ്യകൊണ്ടു പ്രബുദ്ധരാകാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ പേര് കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാല കേന്ദ്രത്തിന് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം നടത്താന്‍ തയ്യാറാണെന്ന മതേതര സര്‍ക്കാരിന്റെ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ശബരിമല തീര്‍ത്ഥാടകരോടുള്ള അവഗണന അവസാനിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഭദ്രദീപം കൊളുത്തി ആരംഭിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ കുമ്മനം രാജശേഖരന്, ആര്.വി.ബാബു, കെ.പി.ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗവറാം, ഇ.എസ്.ബിജു, കെ.സുശികുമാര്‍, സംസ്ഥാന രക്ഷാധികാരി കെ.എന്‍.രവീന്ദ്രനാഥ്, വര്‍ക്കിങ് പ്രസിഡണ്ട് കെ.ടി.ഭാസ്കരന്, സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രന് തന്ത്രി കുണ്ടാര്‍, തഴവ സഹദേവന് സംസാരിച്ചു. സംഘടനാ സെക്രട്ടറി സി.ബാബു ഭാവി പരിപാടികളും പ്രക്ഷോഭ പരിപാടികളും വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: