തിരുവനന്തപുരം: 36 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം വിരമിച്ച വിഎസ്എസ്സി തുമ്പ സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് (ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) പി.എസ്. ആര് റാവുവിന് സിഐഎസ്എഫ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിച്ചു. 1979ല്‍ എഎസ്ഐ മിനിസ്റ്റീരിയല്‍ റാങ്കില്‍ ആസ്സാമിലെ നാമ്രൂപില് ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസറില്‍ ജോലിയില്‍ പ്രവേശിച്ച റാവു കൊല്‍ക്കത്ത, റൂര്‍ക്കല, തൂത്തുക്കുടി, മുംബൈ, ഗോവ, ഭിലായ്, കൊച്ചി, സൗത്ത് സോണ്‍ എയര്‍പോര്‍ട്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് ചെന്നൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.
തുടര്‍ന്ന് 2013 മുതല്‍ വിഎസ്എസ്സി തുമ്പ യൂണിറ്റില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. വാരാപ്പുഴ പുത്തന്‍വീട്ടില്‍ പത്രപ്രവര്‍ത്തകനായ മാധവമല്ലന് ശ്രീനിവാസ റാവുവിന്റെ മൂത്ത മകനാണ് പി.എസ്.ആര്. റാവു. ഡയറക്ടര്‍ ജനറല്‍ തൊട്ട് താഴെയുള്ള ഉദ്യോഗസ്ഥരുടെ അനവധി അനുമോദനങ്ങള്‍ റാവുവിന് ലഭിച്ചിട്ടുണ്ട്. എസ്ബിറ്റി ജീവനക്കാരിയായ സുശീലകുമാരിയാണ് ഭാര്യ, ഐശ്വര്യറാവു മകളാണ്. യാത്രയയപ്പ് ചടങ്ങില്‍ വിഎസ്എസ്സി സീനിയര്‍ കമാന്‍ഡന്റ് സുഭാഷ് സിന്‍ഹ, തിരുവനന്തപുരം എയര്‍പോര്‍ട്ട് കമാന്‍ഡന്റ് സുനിത് ശര്‍മ്മ, വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രത്നാകര്റാവു തുടങ്ങിയവര്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: