തൃശ്ശൂരില്‍ നടന്ന പൂര്‍വ്വസൈനിക് സേവാ പരിഷത്ത് വാര്‍ഷിക അവലോകന യോഗം മുഖ്യരക്ഷാധികാരി എയര്‍മാഷല്‍ എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം പൂര്‍വ്വസൈനികരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കണമെന്ന് തൃശൂരില്‍ ചേര്‍ന്ന പൂര്‍വ്വസൈനിക് സേവാ പരിഷത്ത് വാര്‍ഷിക അവലോകന യോഗം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്‍ റാങ്ക് വണ്‍ പെന്ഷന് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും രാജ്യസഭയിലേക്ക് പൂര്‍വ്വസൈനികരെ നോമിനേറ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മുഖ്യരക്ഷാധികാരി എയര്‍മാഷല്‍ എസ്.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാമദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന്, കമാണ്ടര്‍ കെ.സി.മോഹനന് പിള്ള, മേജര്‍ ധനപാലന് എന്നിവര്‍ സംസാരിച്ചു. വേലായുധന് സ്വാഗതവും ശിവദാസന്‍ നന്ദിയും പറഞ്ഞു. ഡിസംബര്‍ 16 വിജയദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രസുരക്ഷ എന്ന വിഷയത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: