കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ വിഎച്ച്പി സുവര്‍ണ്ണ ജയന്തി രഥയാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
കൊട്ടാരക്കര: കേരളത്തിലെ മുന്നണി സംവിധാനം ചില പ്രത്യേക ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വേണ്ടി വിടുപണി ചെയ്യുകയാണന്ന് ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി.ശ്രീകുമാര്‍ പറഞ്ഞു. കൊട്ടാരക്കര മണികണ്ഠനാല്തറയില് വിഎച്ച്പി സുവര്‍ണ്ണജയന്തി രഥയാത്രക്ക് നല്കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതവിഭജനത്തിന് കാരണക്കാരായ മുസ്ലിംലീഗ് ഭരിക്കുന്ന വിദ്യാഭ്യാസവകൂപ്പ് മാത്രം നോക്കിയാല്‍ മതി ഉദാഹരണത്തിന്. വിദ്യാഭ്യസരംഗത്തെ ഇത്രയെറെ വര്‍ഗീയവല്‍കരിച്ച ഒരു സര്‍ക്കാര്‍ ഇതിന്മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രണ്ട് സെമിറ്റിക് മതങ്ങളുടെ കിടമത്സരത്തില്‍പെട്ട് ഹിന്ദുസമൂഹം പ്രയാസപെടുമ്പോള്‍ ആഗോളതലത്തില്‍ വിഎച്ച്പിയുടെ ദൗത്യം സുവര്‍ണ്ണജയന്തി വര്‍ഷത്തില്‍ ഏറെയാണ്. അസാദ്യമായതിനെ സാധ്യമാക്കിയ ചരിത്രമുള്ള വിഎച്ച്പിക്ക് ലോകഹിന്ദുവിന്റെ സംരക്ഷകരാകേണ്ട ദൗത്യമാണ് ഇനിയുള്ളത്. കേരളത്തില്‍ ഇന്ന് ജനസംഖ്യാപരമായി നമ്മള് ഭൂരിപക്ഷമാണങ്കിലും എണ്ണത്തില്‍ ന്യൂനപക്ഷമാണ്. മതപരിവര്‍ത്തനത്തിന് വിധേയരാവര്‍ ആനുകൂല്യത്തിന് വേണ്ടി പേര് നിലനിര്‍ത്തുന്നതാണ് നമ്മുടെ ഭൂരിപക്ഷത്തിന് കാരണം. രാഷ്ട്രീയപാര്‍ട്ടികള്‍ കാലങ്ങളായി ഹിന്ദുസമൂഹത്തോട് പുലര്‍ത്തിയ വഞ്ചനയുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഉണര്‍വ്.
എല്ലാ മേഖലയിലും തകര്‍ന്നടിഞ്ഞ ഹിന്ദുസമൂഹത്തിന്റ പുനരുജ്ജീവനത്തിന് മുന്നിട്ടിറങ്ങി പരിവര്‍ത്തനത്തിനായി കൈകോര്‍ക്കാന്‍ നമുക്ക് കഴിയണം. ഹിന്ദുഐക്യം കാലഘട്ടത്തിന്റ അനിവാര്യതയാെണന്നും അതിന്റ സമയം വിദൂരമെല്ലന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പി ജില്ലാരക്ഷാധികാരി ശിവനപ്പനായര് അദ്ധ്യക്ഷനായിരുന്നു. സദാനന്ദപുരം അവധൂതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, രാമാന്ദഭാരതി, അഡ്വ: കെ.ആര്. സുരേന്ദ്രന്. വിഎച്ച്പി നേതാക്കളായ എംസി വത്സന്, മോഹനന്, എസ്.ജെ.ആര്. കുമാര്‍,കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: