തൊടുപുഴ: മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 110 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തൊടുപുഴയില്‍ സംസ്ഥാന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കിസാന്‍ വികാസ്, സംസ്ഥാന വിഹിതം, കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം എന്നിവയുടെ പദ്ധതി വിഹിതങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പദ്ധതി നടത്തുന്നത്. അലങ്കാര മത്സ്യകൃഷി, സ്വയം തൊഴില്‍ പദ്ധതികളുടെ വിപുലീകരണം, മത്സ്യ വിപണന കേന്ദ്രങ്ങളുടെ സ്ഥാപനം പഞ്ചായത്തുതല കുളങ്ങളുടെ നിര്‍മ്മാണം, ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പ്രോത്സാഹനം തുടങ്ങി നിരവധി പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നര ടണ്‍ മത്സ്യസമ്പത്തില്‍ നിന്ന് രണ്ടര ടണ്ണിലേയ്ക്കുള്ള വളര്‍ച്ചയുടെ വികസനം സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ വളര്‍ച്ചയും വികസനവും രണ്ടാം ഘട്ടത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട.
മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. ജെ . ജോസഫ് മത്സ്യ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: