തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷക ഇനമായ മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളും വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പി.ശേഷാദ്രി സംവിധാനം ചെയ്ത ‘ഡിസംബര്‍ 1’, ദേവാശിഷ് മഹീജയുടെ ‘ഊംഗ’, സജിന്‍ബാബുവിന്റെ ‘അസ്തമയം വരെ’, സിദ്ദാര്‍ഥ്ശിവയുടെ ‘സഹീര്‍’ എന്നീ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇറാനിയന്‍ ചിത്രങ്ങളായ ‘ഒബ്ലീവിയന് സീസണ്’ (സംവിധാനം: അബ്ബാസ് റാഫി), ‘ദി ബ്രൈറ്റ് ഡേ’ (ഹുസൈന് ഷഹാബി), മെക്സിക്കന്‍ ചിത്രമായ ‘വണ്‍ ഫോര്‍ ദി റോഡ്’ (ജാക് സാഗ), അര്‍ജന്റീനയില്‍ നിന്നുള്ള ‘റഫ്യൂ ജിയോഡൊ’ (ഡിയെഗൊ ലെര്‍മാന്‍), ജപ്പാനീസ് ചിത്രമായ ‘സമ്മര്‍, ക്യോട്ടോ’ (ഹിരോഷി ടോഡ), ബംഗ്ലാദേശി സിനിമ ‘ദി ആന്റ് സ്റ്റോറി’ (മുസ്തഫ സര്‍വാര്‍ ഫറൂക്കി), ബ്രസീലിയന്‍ സിനിമ ‘ദി മാന്‍ ഓഫ് ക്രൗഡ്’ (മാര്‍സലോ ഗോമസ്), മൊറോക്കന്‍ സിനിമകളായ ‘ദി നാരോ ഫ്രൈം ഓഫ് മിഡ്നൈറ്റ്’ (തല ഹദീദ്), ‘ദേ ആര് ദി ഡഗ്സ്’ (ഹിഷാം ലാസ്രി), ദക്ഷിണ കൊറിയന്‍ ചിത്രം ‘എ ഗേള്‍ അറ്റ് മൈ ഡോര്‍’ (ജൂലി ജങ്) എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മനുഷ്യ ജീവിതത്തിന്റെ സ്വപ്നങ്ങളും ഒറ്റപ്പെടലും പ്രണയവും പ്രതികാരവുമെല്ലാം ഈ സിനിമകളില്‍ പ്രതിഫലിക്കും. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ക്ക് കാല-ദേശ-ഭാഷ വ്യത്യാസങ്ങളില്ലെന്ന് ബോധ്യപ്പെടുത്തുന്നതാകും മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: