തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി സംഗീതം, നൃത്തം, നാടകം, ക്ഷേത്രകലകള്‍, കഥകളി, പാരമ്പര്യകലകള്‍, നാടോടി ഗോത്രകലകള്‍, വാദ്യകലകള്‍ തുടങ്ങിയ കലാകാരന്മാര്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2014ലെ കലാശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്തിപത്രവും ഫലകവും 15,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരകമന്ന് ചെയര്മാന് സൂര്യകൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പി. ഉണ്ണികൃഷ്ണന് (വായ്പാട്ട് – ശാസ്ത്രീയസംഗീതം), ഫാ ഡോ. പോള്‍ പൂവ്വത്തിങ്കള്(കര്‍ണാടക സംഗീതം), ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന് (വയലിന്), ഡോ. ബാബു (മൃദംഗം), കോട്ടയം വീരമണി(ലളിതസംഗീതം), എം.ഡി. രാജേന്ദ്രന് (ലളിതസംഗീതം), പ്രൊഫ. വി. അലിയാര് (നാടകം), മനുജോസ് (നാടകം), വിതുര സുധാകരന്(നാടകം) ഡോ. സദനം കെ. ഹരികുമാര്‍ (കഥകളി), സ്മിത രാജന്(മോഹിനിയാട്ടം), മഞ്ജുവാര്യര്‍ (കുച്ചുപുടി), ഉഷാ നങ്ങ്യാര്‍ ആന്റ് വി.കെ. ഹരികുമാര്‍ (കൂടിയാട്ടം), ചോറ്റാനിക്കര വിജയര് മാരാര്‍( വാദ്യകല), പുതുമന ഗോവിന്ദന് നമ്പൂതിരി (തിടമ്പുനൃത്തം), കുഞ്ഞിരാമന് വൈദ്യന് (തെയ്യം), ഷംസുദ്ദീന് ചെര്‍പ്പുളശ്ശേരി (സ്ട്രീറ്റ് മാജിക്),ശ്രീജ ആറങ്ങോട്ടുകര- നാടകം (സികെ. പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്), പാകന്‍- പൊറാട്ടുനാടകം(ടി.പി. സുകുമാരന്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ), ചെറുന്നിയൂര്‍ ജയപ്രസാദ് -സമഗ്രസംഭാവന(നാടകം) എന്നിവര്‍ക്ക് പ്രതേ്യക പുരസ്കാരം നല്‍കും. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് 30,000 രൂപയാണ്. മാര്‍ച്ച് 28ന് തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: