തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അടിയന്തരമായി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.
നിലവില്‍ കേസ് കൈകാര്യം ചെയ്ത അഭിഭാഷകര്‍ക്കെതിരെ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കള്‍ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് പകരം പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.എസ് പറഞ്ഞു.
ഖനനത്തിന് സ്വകാര്യമേഖലയെ പരിഗണിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കാന് ഒന്നരവര്‍ഷത്തെ താമസമുണ്ടായി. ഇത് സര്‍ക്കാര്‍ സ്വകാര്യമേഖലയെ സഹായിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: