തിരുവനന്തപുരം: സേഫ് കാമ്പസ് ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ സ്ഥാപിച്ച പെട്ടികളിലെ പരാതികളും മറ്റും പരിശോധിച്ച് അധികൃതര്‍ക്ക് അയച്ച് കൊടുക്കാന്ഉന്നതല യോഗത്തില്‍ മന്ത്രിയുടെ നിര്‍ദേശം. ചില സ്കൂളുകളുടെ പരിസരത്ത് കേടായ വാഹനങ്ങള്‍ വളരെ നാളായി പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവ ഉടന്‍ നീക്കും.
ലഹരിക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങള്‍ക്ക് സാധ്യതയുള്ള സ്കൂള്‍ പരിസരങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പും, ക്ലാസുകള്‍ കഴിയുന്ന സമയത്തും സിവില്‍ പൊലിസ് ഓഫീസറോ, ഹോം ഗാര്‍ഡോ കുട്ടികള്‍ പിരിഞ്ഞ് പോകുന്നത് വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കണം എന്ന നിര്‍ദേശവും നല്കി. ഡിസംബര്‍ ഒമ്പതിന് ലോക അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളില്‍ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: