കൊച്ചി: ബാംഗ്ലൂര്‍ എസ് വ്യാസ യോഗ യൂണിവേഴ്സിറ്റിയും പതജ്ഞലി യോഗട്രയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ഒളിമ്പ്യാഡിന്റെ അഖിലകേരള സമാപന സമ്മേളനം ഇന്ന് നടക്കും.
എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ രാവിലെ 9ന് മത്സരപരിപാടികളുടെ ഉദ്ഘാടനം കൈതപ്രം വാസുദേവന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. പി.പി.നാരായണന് അദ്ധ്യക്ഷത വഹിക്കും. ദേശീയ വോളിബോള്‍ താരം എസ്.എ.മധു സമ്മാനദാനം നിര്‍വ്വഹിക്കും. ടി.മനോജ് സ്വാഗതവും ബി.ദിനചന്ദ്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: