കൊച്ചി: ആര്‍ട്ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മദ്യവിമുക്ത മാഹി എന്ന ലക്ഷ്യവുമായി ഡിസംബര്‍ 7ന് വൈകുന്നേരം 3 മണിക്ക് മാഹിയില്‍ മനുഷ്യചങ്ങലയും പൊതുയോഗവും നടക്കും.
പ്രമുഖവ്യക്തികള്‍, സാമൂഹ്യ സാംസ്കാരിക സംഘടനകള്‍, വനിത- യുവജന സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, മറ്റു സാമുദായിക സംഘടനകള്‍, മാഹി ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രത്തിലെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് കേരള മാഹിയില്‍ മനുഷ്യചങ്ങലയ്ക്ക് രൂപം നല്‍കിയത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ളവരും മനുഷ്യചങ്ങലയില്‍ കണ്ണികളാകുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് കേരള ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, ലഹരിവിമുക്ത കേരളം സംസ്ഥാന ചെയര്മാന് കെ.രാമചന്ദ്രന്.ജി, പള്ളിയില്‍ പ്രമോദ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: