കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഇന്ന് അഞ്ച് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്ത് കേരളത്തില്‍ പുതിയ ചരിത്രമെഴുതുന്നു. ഐശ്വറായ് ബച്ചനും മഞ്ജു വാര്യരും പ്രഭു ഗണേഷുമാണ് വിവിധ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. രാവിലെ 10.30ന് ആറ്റിങ്ങലിലാണ് ആദ്യത്തെ ഷോറൂമിന്റെ ഉദ്ഘാടനം. 11.30ന് അടൂരിലും 12.45ന് തൊടുപുഴയിലും 3.15ന് ആലപ്പുഴയിലും വൈകുന്നേരം 4.30ന് അങ്കമാലിയിലും ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും.
200 കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന ഷോറൂമുകള്‍ക്ക് 35,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. കേരളത്തിലെ ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് കരുതല്‍ എന്നതിനപ്പുറം കുടുംബമൂല്യങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാനാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: