തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ശാസ്ത്രമേളയില്‍ കണ്ണൂരും ഐടി മേളയില്‍ മലപ്പുറവും പ്രവൃത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും കോഴിക്കോടും ചാമ്പ്യന്മാരായി. രണ്ടു മത്സരങ്ങളുടെ ഫലം ശേഷിക്കെ സാമൂഹ്യശാസ്ത്രമേളയില് തൃശ്ശൂര്‍ മുന്നേറ്റം തുടരുകയാണ്. ശാസ്ത്രമേളയില്‍ 168 പോയന്റുമായി കണ്ണൂര്‍ ജില്ല കിരീടം ചൂടി. 163 പോയന്റുമായി മലപ്പുറവും, 160 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നാലെയെത്തി.
ഗണിതശാസ്ത്രമേളയില് 308 പോയന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 307 പോയന്റു നേടി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 293 പോയന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
ഐടി മേളയില്‍ 100 പോയന്റുമായി മലപ്പുറം ഒന്നാംസ്ഥാനം നേടി. 91 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും, 87 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും നേടി. പ്രവൃത്തിപരിചയ മേളയില്‍ കോഴിക്കോട് 49376 പോയിന്റുമായി ഒന്നാമതെത്തി. 47600 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും, 47030 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി.
രണ്ടു മത്സരയിനങ്ങളുടെ ഫലം പുറത്തുവരാനിരിക്കെ സാമൂഹ്യശാസ്ത്ര മേളയില്‍ 156 പോയിന്റുമായി തൃശ്ശൂര്‍ ഒന്നാം സ്ഥാനത്താണ്. 144 പോയിന്റുമായി കണ്ണൂരും 143 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്. ഇന്ന് രാവിലെ 10.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അദ്ധ്യക്ഷത വഹിക്കും. എംപിമാരായ ഇ. അഹമ്മദ്, എം.ഐ ഷാനവാസ്, അഡ്വ. എന്‍. ഷംസുദ്ദീന് എംഎല്‍എ, എസ്പി എസ്. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: