തിരുവനന്തപുരം: സിവില്‍ സപ്ലൈസ് വകുപ്പിലെ 36 തസ്തികകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, നിലവിലുള്ള 1295 ഡെപ്യൂട്ടേഷന് പോസ്റ്റുകള്‍ അതേപടി നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 1ന് വകുപ്പിലെ മുഴുവന്‍ ജീവനക്കാരും ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുമായി വകുപ്പുമന്ത്രി നടത്തിയ ചര്‍ച്ചയില്‍ നല്കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായാണ് നിലവിലുള്ള തസ്തികകള്‍ നിറുത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുന്നതല്ല.
ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനാ നേതാക്കളായ കമലാസനന് കാര്യാട്ട്, എം.രാധാകൃഷ്ണപിള്ള, ടി.എം. ജോയ്, ടി.സതീശന് നായര്‍, എസ്.ജയകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും ഭക്ഷ്യവകുപ്പുമന്ത്രിക്കും പണിമുടക്ക് നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: