തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അനധികൃത ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട 5 കോടി രൂപ വിലമതിക്കുന്ന സര്‍വ്വകലാശാലയുടെ ഒരേക്കര്‍ഭൂമി സര്‍വ്വകലാശാല ഭരണസമിതികളുടെയോ ചാന്‍സലറുടെയോ അനുമതിയില്ലാതെ ലീഗ് നേതാക്കന്മാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഷോപ്പിം കോംപ്ലക്സ് പണിയാന്‍ നല്‍കിയിരിക്കുകയാണ്.
നിലവിലുള്ള സര്‍വ്വകലാശാല നിയമങ്ങളുടെ ലംഘനമാണ് നടന്നിട്ടുള്ളത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അനധികൃത ഭൂമി കൈമാറ്റം റദ്ദാക്കണം. ലീഗ് നേതാക്കന്മാര് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭൂമി കുംഭകോണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: