ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം അപകട ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അപകടം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ എന്‍.എല്‍.വി നാഥന് തമിഴ്നാടിന് താക്കീത് നല്കി.
ഇതു സംബന്ധിച്ച സമിതി അധ്യക്ഷന്റെ കത്ത് തമിഴ്നാട് പ്രതിനിധിക്ക് ഇന്ന് വൈകിട്ടോടെ ലഭിച്ചു.
ഡാമിലെ ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ സ്ഥിതി നിയന്ത്രണവിദേയമാകില്ലെന്നും അപകടമുണ്ടായേക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ സമിതിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കേരളത്തിന്റെ പ്രതിനിധി വിജെ കുര്യന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ രണ്ട് കത്തുകള്‍ നല്‍കിയിരുന്നു.
അപകടമോ മറ്റോ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സമിതി അധ്യക്ഷനായിരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കേരളം കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെയാണ് തമിഴ്നാടിന് താക്കീത് നല്കാന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ തയ്യാറായത്.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിിലെ ജലനിരപ്പ് 141.04 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: