ജികെഎസ് എഫ് സീസണ്-8 സമ്മാനകൂപ്പണുകളുടെ വിതരണ ഏജന്‍സി ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്സുമായുള്ള ധാരണാപത്രം ഒപ്പുവെച്ചശേഷം
തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് 8ന്റെ സ്ക്രാച്ച് ആന്റ് വിന് സമ്മാന കൂപ്പണ്‍ വിതരണം നവംബര്‍ 25ന് ആരംഭിക്കും. വിതരണ ചുമതലയുള്ള ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടറുമായുള്ള ധാരണാപത്രം കൈമാറി.
കോട്ടയം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി.വി. സുബാഷ്, ജികെഎസ്എഫ് ഡയറക്ടര്‍ മുഹമ്മദ് അനില്‍, ജികെഎസ്എഫ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി. വിജയന്, കേരള വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, മുന്‍സിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൂപ്പണ്‍ വിതരണത്തിനായി 14 ജില്ലകളിലും ഓഫീസ് പ്രവര്‍ത്തിക്കും. കൂടാതെ കേന്ദ്രീകൃത കോള്‍സെന്റര്‍ എറണാകുളത്ത് പ്രവര്‍ത്തിക്കും. പന്ത്രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വിളിക്കേണ്ട നമ്പര്‍ 7034377000. 100 കൂപ്പണുകളില്‍ 6 സമ്മാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഇതുകൂടാതെ സ്വര്‍ണ സമ്മാനങ്ങള്‍ സ്ക്രാച്ച് ആന്റ് വിന്നില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നരക്കോടിയുടെ മെഗാ സമ്മാനമാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: